റേഷ്യോ പ്രൊമോഷനും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരും.
********************************
പ്രൊമോഷൻ ഒന്നുമില്ലാതെ എൻട്രി കേഡറിൽ പിരിയുന്ന ജീവനക്കാരന് നൽകുന്ന ഒരു ഗ്രേഡ് പ്രൊമോഷൻ ആണ് ഇത്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് മാത്രമായി ഒരു റേഷ്യോ പ്രൊമോഷൻ നിലവിലില്ല. ക്ലാസ്സ് lV ജീവനക്കാർക്ക് നൽകിവരുന്ന 2:1 അനുപാതത്തിലുള്ള റേഷ്യോ പ്രൊമോഷൻ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ലഭിക്കുന്നു എന്നു മാത്രം.
ലാസ്റ്റ് ഗ്രേഡ് ജീവക്കാർ psc പരീക്ഷയെഴുതി ജോലിയിൽ പ്രവേശിക്കുന്നവരാണെങ്കിലും ഏറ്റവും താഴത്തെ സ്കെയിൽ of pay കൈപ്പറ്റുന്നവരും എൻട്രി കേഡറിൽ തന്നെ തുടരേണ്ടിവരുകയും ചെയ്യുന്ന വിഭാഗമായി ഇപ്പോഴും തുടരുകയുമാണ്.
2:1 എന്ന അനുപാതമെന്നാൽ ആകെയുള്ള ജീവനക്കാരിൽ മൂന്നിൽ ഒരു വിഭാഗത്തിന് 23700-52600 സ്കെയിൽ ലഭിക്കുമെന്നതാണ്. അതായത് 570 പേര് ക്ലാസ്സ് lV വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു വകുപ്പിൽ 190 പേർ ഈ സ്കെയിൽ ൽ ആയിരിക്കണം. പിന്നീട് ഈ റേഷ്യോ പ്രൊമോഷൻ അനുവദിക്കണമെങ്കിൽ ഈ റേഷ്യോ പ്രൊമോഷൻ ലഭിച്ചവർ പെൻഷൻ ആകുകയോ ഉയർന്ന സ്കെയിൽ ലേയ്ക്ക് തസ്തികമാറുകയോ ചെയ്യണം.അങ്ങനെ വരുമ്പോൾ റേഷ്യോ പ്രൊമോഷൻ ലഭിച്ച ഒരാൾ പെൻഷൻ ആകുമ്പോൾ ഉണ്ടാകുന്ന റേഷ്യോ പ്രൊമോഷൻ ഒഴിവിൽ തൊട്ടടുത്ത സീനിയറിന് ടി പ്രൊമോഷൻ ലഭിക്കുമ്പോൾ അയാൾ സ്വാഭാവികമായും പ്രസ്തുത സ്കെയിൽ ൽ എത്തിയിരിക്കും. തന്മൂലം ഒരു fixation ലഭിക്കാതെയും പോകുന്നു. ഈ കാരണത്താൽ ക്ലാസ്സ് lV ജീവനക്കാർക്ക് അനുവദിച്ചിരിക്കുന്ന റേഷ്യോ പ്രൊമോഷൻ ഒരു കടലാസ് പ്രൊമോഷൻ മാത്രമായി ജീവനക്കാരന് ഒരു സാമ്പത്തിക പ്രയോജനവുമില്ലാതെ പരിണമിക്കുകയാണ്.
ഇവിടെ സ്വാഭാവിക നീതിയെന്നാൽ psc മുഖേന നിയമിതരാകുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ടൈപ്പിസ്റ്റു , ഡ്രൈവർ തുടങ്ങിയ തസ്തികകൾക്ക് നൽകുന്ന അനുപാതമായ 1:1:1:1 എന്ന നിലയിൽ റേഷ്യോ പ്രൊമോഷൻ വർധിപ്പിച്ചു നൽകുകയെന്നതാണ് .
No comments:
Post a Comment