Thursday, 2 September 2021

ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിന് പ്രൊമോഷൻ ഇല്ല

 പതിനായിരങ്ങൾ വരുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒറ്റക്കെട്ടായി ചിന്തിച്ചു മുന്നോട്ട് വന്നെങ്കിൽ മാത്രമേ നിലവിൽ Lgs അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ.


കാരണം Lgs നെ സംബന്ധിച്ച് പലവിധത്തിലുള്ള പ്രശ്നങ്ങൾ ആണുള്ളത്.

ഇതിൽ ആദ്യത്തേത് എന്നു വിശേഷിപ്പിക്കാവുന്നത് ഈ വിഭാഗത്തിന് റെഗുലർ പ്രൊമോഷൻ ഇല്ല എന്നത് തന്നെയാണ്.

ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിന് പ്രൊമോഷൻ ഇല്ല എന്നുപറയുമ്പോളും ജില്ലാ ഓഫീസുകളിൽ നിന്നും നേരിട്ട് പാർട്ട്‌ ടൈം തസ്തികകളിലേയ്ക്ക്,  എംപ്ലോയ്മെന്റിൽ നിന്നും ലഭിക്കുന്ന പട്ടികയിൽനിന്നും നിയമിക്കപ്പെടുന്ന sweeper മാർ,  വകുപ്പ് മാറി ആരോഗ്യവകുപ്പുകളിൽ എത്തുകയും അവിടെ ഒന്നോ രണ്ടോ വർഷങ്ങൾക്കൊണ്ട് ആശുപത്രി അറ്റെൻഡർ ആകുകയും, അവിടെനിന്നും വീണ്ടും പ്രൊമോഷൻ ആയി psc മുഖേന നിയമിക്കപ്പെടുന്ന ഓഫീസ് അറ്റെൻഡന്റുമാരുടെ ശമ്പള സ്കെയിലിന് മുകളിലുള്ള  24400 - 55200 സ്കെയിലിൽ നഴ്സിംഗ് അസിസ്റ്റന്റുമാരായി നിയമനം നേടിയിട്ട് വീണ്ടും തസ്തികമാറ്റത്തിലൂടെ ക്ലാർക്ക് ആയി നിയമിക്കപ്പെടുകയും ചെയ്യുന്നു.

എന്നാൽ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേയ്ക്ക് psc വിജ്ഞാപനപ്രകാരം അപേക്ഷിച്ചു ലക്ഷങ്ങൾ പങ്കെടുക്കുന്ന പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി റാങ്ക് പട്ടികയിൽ ഇടംനേടി നിയമനം ലഭിച്ച lgs ന് തന്റെ സർവീസ് കാലയളവു മുഴുവൻ എൻട്രി കേഡറിൽ തുടരേണ്ടി വരുകയും ചെയ്യുന്നു.

ഇതിനുകാരണമായി തോന്നിയിട്ടുള്ളത് ഇവരുടെയൊക്കെ രാഷ്ട്രീയ ബന്ധമാകാം.

 ഈ ബന്ധം തന്നെയാകാം ഇങ്ങനെ എംപ്ലോയ്മെന്റ് മുഖേന നിയമനം ലഭിച്ചവരെ ലാസ്റ്റ് ഗ്രേഡ് സ്പെഷ്യൽ റൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനും അതുവഴി  ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങൾക്കും സബോർഡിനേറ്റ് സർവീസിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്കും അനുവദിച്ചിട്ടുള്ള തസ്തികമാറ്റം മുഖേന ക്ലാർക്ക് ആകുവാനുള്ള അധികസാധ്യതയിൽ ഇവരെയെത്തിച്ചതും.


രണ്ടാമതായി പറയുവാനുള്ളത് psc നടത്തുന്ന പരീക്ഷ വിജയിച്ചു സർവീസിൽ പേവേശിക്കുക എന്ന നിയമനരീതിയിലൂടെ സേവനത്തിൽ പ്രവേശിക്കുന്ന lgs നെ വിവിധ തസ്തികകളിൽ നിയമിക്കുമ്പോൾ ഒരു വലിയവിഭാഗം 17 മണിക്കൂർ തുടർച്ചയായി ജോലിചെയ്യേണ്ടിവരുന്നു എന്നതാണ്.

ഒരു willingness പോലും ചോദിക്കാതെ 17 മണിക്കൂർ സമയം തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന watchman പോസ്റ്റിൽ നിയമിക്കപ്പെടുമ്പോൾ,  ഒരേ ലിസ്റ്റിൽനിന്നും നിയമിതരാകുന്നവർക്ക് പലതരത്തിലുള്ള നിയമ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയോ പാലിക്കുവാൻ നിർബന്ധിക്കപ്പെടുകയോചെയ്യുകയാണ്.

 മിനിസ്റ്റീരിയൽ വിഭാഗത്തിൽ ജോലിചെയ്യുന്ന Lgs ന് പല ഓഫീസുകളിലും ഇന്നും ഒരു ഇരിപ്പിടാമോ കൈവശം ലഭിക്കുന്ന തപാൽ ഉരുപ്പടികളോ മുദ്രവെക്കാൻ ലഭിക്കുന്ന കത്തുകളോ  ബില്ലുകളോ   സൂക്ഷിക്കുവാൻ ഒരു മേശയോ ഇല്ലായെന്നതും ഇതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒരു അവഗണനയായി കണക്കാക്കേണ്ടിവരും.

പഞ്ചായത്ത്‌ പോലെയുള്ള സ്ഥാപനങ്ങളിൽ  വിദ്യാസമ്പന്നരും psc മുഖേന ജോലിലഭിച്ചവരുമായ Lgs,  ചായ ഹോട്ടലിൽ നിന്ന് മേടിച്ചു കൌൺസിൽ ഹാളിൽ വിതരണം ചെയ്യേണ്ട അവസ്ഥയും പലപ്പോഴും ഉണ്ടാകുന്നുണ്ട് എന്നത് നിലനിൽക്കുന്ന സത്യങ്ങളുമാണ്. സ്കൂളുകളിൽ ജോലിചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലെ ജോലിക്കാരിൽ വനിതകൾ മാത്രമല്ല പുരുഷന്മാരായ ജീവനക്കാർക്കും ഇതിൽനിന്നും വിഭിന്നമായ അവസ്ഥയല്ല. ഇന്ന് കേരളത്തിൽ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വിദ്യാഭ്യാസയോഗ്യതകൾ പരിശോധിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇതൊക്കെ സർവീസ് ബുക്കിൽ നിന്നും അറിഞ്ഞിട്ടു തന്നെയാണ് മേലധികാരികൾ ഇവരെ സ്റ്റാഫ്‌ റൂമിൽ ഒരു ഇരിപ്പിടം പോലും നൽകാതെ താഴ്ന്ന ജോലിക്കാർ എന്നു മാത്രമൊരു പരിഗണന മാത്രം നൽകി മാറ്റി നിർത്തുന്നത്.

എന്താണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ അല്ലെങ്കിൽ ഈ വിഭാഗം ഇന്നേ വരെ നേടിയിട്ടുള്ളത്. ഒന്നുമില്ല എന്നതാണ് ഈ വിഭാഗത്തിന് പറയുവാനുള്ളത്.

കോളനിവൽകരണം നടന്ന ഒരു കാലഘട്ടം ഭൂമിയിലുണ്ടായിരുന്നു. ഭൂമി പല രാജ്യങ്ങളാണ്. പല കാലാവസ്ഥയാണ്. ഭൂമിയുടെ ഘടന വ്യത്യസ്തമാണ്. പല സംസ്കാരങ്ങളും പലതരത്തിലുള്ള നവോഥാനങ്ങളുമാണ് ലോകത്തിന്റെ പല കോണുകളിലുമുണ്ടായത്. ചില സ്ഥലങ്ങളിൽ വ്യവസായിക വിപ്ലവങ്ങൾ നടന്നിട്ടുണ്ട്. ഉൽപ്പന്നങ്ങൾ കൂടുതലായി ഉണ്ടാക്കുകയും വിറ്റഴിക്കേണ്ടിവരികയും ആവിശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കേണ്ടതായും വന്നിട്ടുണ്ട്. പുതിയ ഭൂപ്രദേശങ്ങൾ കണ്ടെത്തേണ്ടി വന്നിട്ടുണ്ട്. അതിനായി പുതിയ പ്രദേശങ്ങൾ കണ്ടെത്തുവാൻകടലിലൂടെ യാത്രനടത്തുകയും പുതിയ രാജ്യങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്.

അങ്ങനെ നമ്മുടെ വൻകരയിൽ 640 തിലധികം നാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന ഇന്ത്യയിലും capatilism എത്തുകയും പാണ്ടികശാലകൾ സ്ഥാപിക്കുകയും ക്രമേണ അവർ നാട്ടുരാജ്യങ്ങളുടെ ഭരണത്തിൽ ആധിപത്യം സ്ഥാപിക്കുകയും അധികാരം നേടുകയും കരം പിരിക്കാൻ അവകാശികളായി ഇന്നത്തെ സർക്കാർ സ്ഥാപനങ്ങളുടെ ആദിമ രൂപം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

അന്ന് ആരംഭിച്ച ഒരു തസ്തികകളിൽ ഒന്നാണ് കോൽക്കാരനും പിന്നീട് ശിപായിയുമായിതീർന്ന പ്യൂണിന്റെആദിമരൂപം.

ആ ആദിമ രൂപത്തിൽനിന്നോ ആക്കാലത്തുണ്ടാക്കിയ ചട്ടക്കൂട്ടിൽനിന്നോ ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിനെ പുതുക്കി,   അതാത് കാലത്തെ നാടിന്റെ സംസ്കാരവുമായി കോർത്തിണക്കി കൊണ്ടുപോകുവാൻ  യാതൊരു പരിശ്രമവും പരിഷ്കാരണങ്ങളും സാംസ്‌കാരിക കേരളത്തിൽ നടന്നിട്ടില്ലയെന്നത് മറ്റരുടെയും കുഴപ്പമാണ് എന്ന് പറയുന്നതിനേക്കാൾ നല്ലത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ കാലാകാലമായി പുലർത്തിപ്പൊരുന്ന രാഷ്ട്രീയ അടിമത്ത മനോഭാവത്തെ കുറ്റപ്പെടുത്തുന്നത് തന്നെയാണെന്ന് തോന്നുന്നു.

ഇത്രയും വിദ്യാഭ്യാസമുള്ള ഒരു സമൂഹം എന്തുകൊണ്ട് ഇന്നേവരെ സേവന വേതന പരിഷ്കരണങ്ങളിൽ മറ്റുള്ള തസ്തികകളിൽനിന്നും മാറ്റിനിൽക്കപ്പെട്ടു. ❓️

ഇവിടെയാണ് കേരള സർക്കാർ ജീവനക്കാരുടെ ചട്ടം 77 ന്റെ പ്രസക്തി ചൂണ്ടിക്കാണിക്കപ്പെടേണ്ടി വരുന്നത്.

എന്താണ് തങ്ങൾക്ക് ഇതേവരെ സർക്കാരിൽ നിന്നും സംഘടനകൾ നേടിത്തന്നിട്ടുള്ളതെന്ന ഒരാന്വേഷണം നടത്തുകയും ഒന്നും നേടിയിട്ടില്ലെങ്കിൽ അതിന്റെ കാരണം അന്വേഷിക്കുവാനും തയ്യാറാകണം.


ഒരു വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന ജീവനക്കാർക്ക് ഒരു സംഘടന എന്നതാണ് നിയമം. ഇത് പ്രകാരമാണ് സംഘടനകൾ രൂപീകരിക്കേണ്ടത്. അങ്ങനെ രൂപീകരിക്കുന്ന സംഘടനകൾ അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ പ്രശ്നങ്ങളാണ് അവതരിപ്പിക്കേണ്ടത്.

അതുകൊണ്ട് തന്നെ സർക്കാർ സർവീസ് രംഗത്തെ പ്രബല സംഘടനകൾ രൂപീകരിച്ചപ്പോൾ ലാസ്റ്റ് ഗ്രേഡ് സർവീസ് വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെ ഉൾപ്പെടുത്താതെയാണ് അന്ന് സബോർഡിനേറ്റ് സർവീസിൽപ്പെടുന്നവരുടെ സംഘടനയായ NGO യൂണിയൻ അടക്കം എല്ലാ സർവീസ് സംഘടനകളും രൂപീകരിച്ചതെന്നു അവരുടെയൊക്കെതന്നെ യൂണിയൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ സാമ്പത്തിക സാംസ്‌കാരിക സാമൂഹികമായ പദവിയിൽ ഉയർച്ചയുണ്ടാകണമെന്ന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനാവശ്യമായ നിയമവിധേയ മാർഗ്ഗങ്ങൾ നമ്മൾതന്നെ തേടണം.

നാം പ്രവർത്തിക്കുന്ന സർവീസ് സംഘടനകളിൽ നിലനിന്നുകൊണ്ട് പൊരുതുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവിടങ്ങളിലുള്ള lgs നെ സംഘടിപ്പിക്കുവാനും സമയബന്ധിതവും ആസൂത്രിതവുമായ നീക്കങ്ങൾ നടത്തേണ്ടതുമുണ്ട് . ഇന്ന് കേരളത്തിൽ lgs വിഭാഗത്തിൽ psc മുഖേന നിയമിക്കപ്പെട്ട രണ്ട് phd ബിരുധാരികളെ എനിക്ക് നേരിട്ട് അറിയാം. എണ്ണിയാൽ തീരാത്ത B ed, ബി tech, പോസ്റ്റ്‌ graduate, graduate, സെറ്റ്, Net, UGC, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ബിരുധാരികളെ അറിയാം. LLB യുള്ള അഞ്ചോളം lgs നെ അറിയാം. യോഗ്യതയുണ്ടായിരുന്നിട്ടും തങ്ങളുടെ സർവീസിൽ യാതൊരു റെഗുലർ പ്രൊമോഷനും ഇല്ല എന്ന കാരണത്താൽ പ്രവേശ തസ്തികയിൽത്തന്നെ അടുത്തൂൺ പറ്റേണ്ടിവരുന്ന lgs ന്റെ സർവീസ് ജീവിതത്തിലും പരിഷ്കാരണത്തിന്റെ വെള്ളി വെളിച്ചം വിതറണ്ടേ ❓️

അതോ നമുക്ക് നമ്മെ മറന്നു ക്ലാർക്ക്മാർ മുതൽ മുകളിലേയ്ക്കുള്ളവരുടെ നന്മയ്ക്കായി മുഷ്ടി ചുരുട്ടി ആകാശത്തേക്കേറിഞ്ഞാൽ മതിയോ ❓️

ഇല വെച്ച് വിളമ്പിക്കൊടുത്താൽ മാത്രം പോരാ ഇനി. നമുക്കും ആ പന്തിയിൽ ഒരു നാക്കില ഇല്ലെങ്കിൽ ഒരു സാദാ ഇലയെങ്കിലും ഇട്ടു ഭക്ഷണം ലഭിക്കുന്ന സാഹചര്യം ഉണ്ടാകണം.

അതാണ് വേണ്ടത് 🙏

🌹🌹🌹🌹🌹🌹🌹🌹🌹

CJ Violet

No comments:

Post a Comment

ഓഫീസ് നടപടി ക്രമങ്ങൾ

Translate

Blog Archive

Popular Posts