Wednesday, 11 August 2021

സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കപ്പെടണം

 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കപ്പെടണം എന്നുള്ള കാര്യത്തിൽ ഒരിക്കലും ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്, അത് വാച്ച്മാൻ ആണെങ്കിലും ലാസ്‌കർ ആണെങ്കിലും ഓഫീസ് അറ്റന്റൻറ് ആണെങ്കിലും രണ്ടാമതൊരാഭിപ്രായം കാണുകില്ല.


എങ്ങനെ പരിഷ്കരിക്കപ്പെടണം ❓️അതിന് സ്വീകരിക്കേണ്ട മാർഗ്ഗം എന്താണ് ❓️ഏതു തരത്തിലുള്ള അടവും തന്ത്രവുമാണ് നയവും പരിപാടിയുമാണ് ഈ വിഭാഗത്തിലെ ജീവനക്കാർ സ്വീകരിക്കേണ്ടത് ❓️.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്നു വിശേഷിപ്പിക്കാവുന്ന മാർഗ്ഗം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ ഒരു വിഭാഗം സ്വീകരിച്ചുകഴിഞ്ഞു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് മാത്രമായി ഒരു സംഘടന രൂപീകരിച്ചു ❤️.ഈ വിഭാഗം വളരെ ചെറിയ ഒരു കൂട്ടമാണെങ്കിലും സംഘടന രൂപീകരണം കൊണ്ട് വലിയ ഒരു കുതിപ്പിന്റെ മുന്നൊരുക്കമാണ് LGS നടത്തിയിട്ടുള്ളത്.

കേരളത്തെ ഭാഷടിസ്ഥാനത്തിൽ സംസ്ഥാനമായി രൂപീകരിക്കുകയും സർക്കാർ ജീവനക്കാരുടെ സംഘടനകൾ രൂപീകരിക്കുകയും ചെയ്തപ്പോൾ രൂപീകൃതമായ 14 സംഘടനകളിൽ ഒന്നു ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അസോസിയേഷൻ ആയിരുന്നുവെന്നതും, പിന്നീട് സർക്കാർ ജീവനക്കാരുടെ ഒരു കേന്ദ്ര സംഘടന രൂപീകരിക്കുവാൻ 1961 ൽ രൂപീകരിച്ച താൽക്കാലിക സമിതിയുടെ നിർദ്ദേശത്തെ തുടർന്നു 1962 ൽ കേരളത്തിലെ. പ്രബല NGO സംഘടന രൂപീകരിച്ചപ്പോൾ അദ്ധ്യാപകരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും ഉൾപ്പെടുത്തിയിരുന്നില്ല എന്നതും യഥാർത്ഥ വസ്തുതകൾ ആണെന്ന് ഇന്റർനെറ്റ്‌ പരിശോദിച്ചാൽ വ്യക്തമാകും.

പിന്നീട് ചില പ്രത്യേക കാരണങ്ങളാൽ എല്ലാ സബോർഡിനേറ്റ് സംഘടനകളും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തെ കൂടി അവരുടെ സംഘടനകളിൽ ഉൾപ്പെടുത്തിയെങ്കിലും ഇന്നും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സർവീസ് ചരിത്രത്തിൽ ഒരു നേട്ടങ്ങളും ഇല്ലാതെ പോകുന്നത് അവരുടെ തന്നതായ ഒരു സംഘടന ഇല്ലായെന്ന കാരണത്താലാണെന്നുള്ള തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇരിക്കാൻ ഇരിപ്പിടം പല ഓഫീസുകളിലും ഈ വിഭാഗത്തിന് നൽകുവാൻപോലും അല്ലെങ്കിൽ അതിനായി ഒരു ഉത്തരവ് ഉണ്ടാക്കുവാൻ പോലും യാതൊരു സർവീസ് സംഘനകളും ശ്രമിച്ചിട്ടില്ലാത്ത ഈ ദുർ വ്യവസ്ഥിതിയിലാണ് പ്രത്യേക ചട്ടങ്ങൾ സൃഷ്ടിച്ചു ക്ലർക്കുമാരെ ജില്ലാ ഓഫീസർ മുതൽ IAS കോൺഫർ ചെയ്യുവാൻ വരെ ഇവിടെ ജീവനക്കാരുടെ സംഘടനകൾ ഒത്താശ ചെയ്തുകൊടുത്തിട്ടുള്ളത്. ആയതിനു കാരണം മറ്റൊന്നുമായിരിക്കില്ല. അവർ സബോർഡിനേറ്റ് വിഭാഗത്തെ പ്രതിനിധീകരിക്കുന്നതുകൊണ്ട് മാത്രമായിരിക്കാം.
ഇവിടെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ പരിശോദിച്ചാൽ ഒരോ വിഭാഗം ജീവനക്കാർക്കും പ്രത്യേക സംഘടനകൾ വേണമെന്നും, ക്ലാസ്സ്‌ 3, ക്ലാസ്സ്‌ 2 വിഭാഗങ്ങൾ ഒരു കാരണവശാലും ക്ലാസ്സ്‌ 1 വിഭാഗത്തിന്റെ സംഘടനകളിൽ പ്രവർത്തിക്കരുത് എന്നും ചട്ടങ്ങൾ നിഷ്കർഷിക്കുന്നു ഉണ്ടെങ്കിൽ അതിനു കാരണം ക്ലാസ്സ്‌ 3, ക്ലാസ്സ്‌ 2 വിഭാഗങ്ങൾ സബോർഡിനേറ്റ് സർവീസ് ആണെന്നുള്ളതും ക്ലാസ്സ്‌ 1 സ്റ്റേറ്റ് സർവീസ് ആണെന്നുള്ളതും തന്നെയാണ്.
ലാസ്റ്റ് ഗ്രേഡ് വിഭാഗവും ഒരു പ്രത്യേക വിഭാഗം തന്നെയാണ്. ഇവരുടെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടണമെങ്കിൽ പെരുമാറ്റ ചട്ടം അനുശാസിക്കുന്ന തരത്തിൽ ഒരു സംഘടന തന്നെ നിലവിൽ വരണമെന്ന ആശയത്തെ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.

നിലവിലുള്ള സംഘടനകൾ സബോഡിനേറ്റ് വിഭാഗങ്ങളുടെ സംഘടന ആണെന്നതിനാലാണ് 2011 ൽ കേരള സർവീസിലെ എട്ടു കാറ്റഗറികളുടെ വിദ്യാഭ്യാസ യോഗ്യതയുയർത്തി ഉത്തരവ്(GO(MS) No. 21/2011/p&ard dated july 1-2021) ഇറങ്ങുകയും അതിന്റെ പിൻബലത്തിൽ ആ വിഭാഗങ്ങളുടെ സ്കെയിൽ ഓഫ് pay തൊട്ടടുത്ത ഒരു സ്റ്റേജ് മറികടന്നു ഉയർത്തിക്കൊടുത്തതും, ആ ഉത്തരവിലൂടെത്തന്നെ വിദ്യാഭ്യാസ യോഗ്യത ഉയർത്തപ്പെട്ട ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്പള സ്കെയിൽ ഏറ്റവും താഴത്തെ ഘട്ടത്തിൽ തന്നെ നിലനിർത്തിപ്പെട്ടതും ആ വിഭാഗത്തിനുവേണ്ടി വാദിക്കുവാൻ ഒരു സംഘടയില്ലാതിരുന്ന കാരണത്തലാണ് എന്നതും വിസ്മരിച്ചുകൂടാ .
ഈ അടുത്തകാലത്തായി ക്ലറിക്കൽ അറ്റെൻഡർ പോസ്റ്റിലേയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നടന്ന തസ്തിക മാറ്റാനിയമനത്തിലും സ്വീപ്പർമാർ ഉൾപ്പെടുകയും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർ തഴയപ്പെടുകയും ചെയ്യുന്നതും തങ്ങൾക്കു മാത്രമായി ഒരു സംഘടനയില്ല എന്നതാണെന്നും LGS നിടയിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.

നാം ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാർ എല്ലാവിധ സർവീസ് അനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടവരാണെങ്കിലും നാമും സർക്കാർ ജീവനക്കായതിനാൽ പൊതു നിയമവ്യവസ്ഥകൾക്കുള്ളിലും സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും വേണം ഇതിനായുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ.

ആവിശ്യത്തിന് വിദ്യാഭാസയോഗ്യത ഉണ്ടായിരുന്നിട്ടും കേരളത്തിലെ യുവാക്കൾ ലാസ്റ്റ് ഗ്രേഡ് സർവീസിൽ ഉൾപ്പെടുന്നത് കേരളത്തിലെ അഭ്യസ്ഥ വിദ്ധ്യരുടെ തൊഴിലില്ലായ്മ മൂലം മാത്രമാണ്. സാർവത്രീകവും സൗജന്യവും ആയ വിദ്യാഭ്യാസം ഉറപ്പാക്കി കേരത്തിന്റെ സാക്ഷരത ഉയർത്തി ലോകത്തിലെ തന്നെ മാനവ വിഭവ ശേഷിയുടെ ഒരു പ്രധാനപ്പെട്ട ഹബ്ബ് ആയി കേരളം മാറിയിരിക്കുന്ന ഈ കാലഘട്ടത്തിലും വിദ്യാസമ്പന്നരായ യുവാക്കൾ ലാസ്റ്റ് ഗ്രേഡ് സർവീസിൽ മാത്രം തുടരുന്നത് സാമൂഹികനീതിയ്ക്ക് നിരക്കുന്നതല്ല.

1 comment:

  1. Klso യുടെ തണലിൽ, കരുത്തിൽ നമുക്കൊന്നിക്കാം

    ReplyDelete

ഓഫീസ് നടപടി ക്രമങ്ങൾ

Translate

Blog Archive

Popular Posts