Monday, 8 November 2021

സമ്മേളനങ്ങളിൽ ഉയരേണ്ട ആവിശ്യങ്ങൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ സമ്മേളനങ്ങളിൽ ഉയർത്തേണ്ടയാവശ്യങ്ങൾ.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ മാത്രം കാലോചിതമായി പരിഷ്കരിക്കപ്പെടുന്നില്ല. ഇത് എല്ലാ തസ്തികയിൽ ജോലിചെയ്യുന്നവരുടെയും ചർച്ചകളിൽ  പരിഗണിക്കപ്പെടേണ്ട  വിഷയം തന്നെയാണ്.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തസ്തികമാറ്റം മുഖേന ക്ലാർക്ക് ആയി ഉദ്യോഗക്കയറ്റം*

.....................,.............

നിലവിൽ ക്ലർക്കുമാരുടെ കേഡർ സ്ട്രെങ്ത്തിന്റെ  10 ശതമാനമാണ് ഈ  നിയമനത്തിന് നീക്കി വെച്ചിട്ടുള്ളതെങ്കിലും ജില്ലകളിൽ ഉണ്ടാകുന്ന ഒഴിവുകൾ ഡയറക്ടറേറ്റിൽ   അറിയിച്ചു അനുവാദം വാങ്ങിയശേഷം മാത്രമാണ് ഒഴിവുകൾ PSC യെ അറിയിച്ചുവരുന്നത് . എന്നാൽ ഇങ്ങനെ അറിയിക്കുന്ന ഒഴിവുകളുടെ വലിയ ഭാഗവും ആശ്രിത / അന്തർ വകുപ്പ് / അന്തർ ജില്ലാ നിയമനകൾക്കു മാറ്റി വെuച്ചതിനു ശേഷം ബാക്കി വരുന്ന ഒഴിവുകളാണ് PSC യെ അറിയിക്കുന്നത് .

നിലവിലെ ഉത്തരവ് പ്രകാരം PSC യെ അറിയിക്കുന്ന ഒഴിവുകളുടെ 10 % മാത്രമാണ് തസ്തിക മാറ്റത്തിനു പരിഗണിക്കുന്നത് . തന്മൂലം 2014 മുതൽ നാളിതുവരെ രണ്ടോ മൂന്നോ നിയമനങ്ങൾ മാത്രമാണ് പല വകുപ്പിലും ജില്ലകളിൽ നടന്നിട്ടുള്ളത് .ഇതിന് ഒരു പരിഹാരം കണ്ടെത്തുന്നതിന് PSC യെ അറിയിക്കുന്ന ഒഴിവുകളുടെയല്ല മറിച്ചു ജില്ലകളിലുണ്ടാകുന്ന മുഴുവൻ ക്ലർക്കിന്റെ ഒഴിവുകളുടെയും 10 % ഈ നിയമനത്തിനായി നീക്കി വെക്കേണ്ടതാണ് .


റേഷ്യോ പ്രൊമോഷൻ

……......................................

നിലവിൽ 2:1 ആണ്അനുവദിക്കപ്പെട്ടിട്ടുള്ളത്.

മറ്റു റെഗുലർ പ്രൊമോഷൻ ഇല്ലാത്തതിനാൽ റേഷ്യോ പ്രൊമോഷൻ ലഭിക്കുന്ന തസ്തികമാറ്റം മുഖേന ഉയർന്ന പോസ്റ്റിൽ പ്രവേശിപ്പിക്കപ്പെടുകയോ സർവീസിൽ നിന്നും വിരമിക്കുകയോ സർവീസിൽ ഇരിക്കെ മരണപ്പെടുകയോ ചെയ്താൽ മാത്രമാണ് നിലവിൽ ഈ ആനുകൂല്യം താഴെയുള്ളവർക്ക് ലഭിക്കുന്നുള്ളൂ .

   .നിലവിൽ റഗുലർ പ്രൊമോഷൻ ഉള്ള വിഭാഗങ്ങൾക്ക് പോലും ഉദാരമായി നൽകിയിരിക്കുന്ന റേഷ്യോ പ്രൊമോഷൻ  ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് 1:1:1:1എന്ന അനുപാതത്തിൽ പുതുക്കി നിശ്ചയിക്കേണ്ടതാണ്.


പ്രിലിമിനറി പരീക്ഷയിൽ നിന്നും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഒഴിവാക്കുക

............,...................................................

ക്ലാർക്ക് തസ്തികയിലേയ്ക്ക് PSC മുഖേന ബൈ ട്രാൻസ്ഫർ നിയമനം നേടുവാൻ നടത്തുന്ന preliminary പരീക്ഷയിൽ നിന്നും     ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ

ഒഴിവാക്കണം.

വകുപ്പ് തലത്തിൽ ക്ലാർക്ക് തസ്തികയിലേയ്ക്ക് ബൈ ട്രാൻസ്ഫർ മുഖേന ഉദ്യോഗക്കയറ്റം നൽകുമ്പോൾ ആവിശ്യമില്ലാത്ത ഈ പ്രിലിമിനറി പരീക്ഷ, ഒരിക്കൽ PSC psc പരീക്ഷ എഴുതി സർവീസിൽ പ്രവേശിച്ച  ജീവനക്കാർ എഴുതേണം എന്ന വ്യവസ്ഥക്ക് ഒരു മാറ്റം ഉണ്ടാക്കണം.


ശമ്പള സ്കെയിൽ ഉയർത്തുക

................,.........................................

2011 ജൂലൈ മാസം ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് പുറപ്പെടുവിച്ച GO(P) നോ.21/2011 എന്ന ഉത്തരവിലൂടെ 8 തസ്തികകളുടെ യോഗ്യതയുയർത്തി, അതിൻ 

പ്രകാരം ക്ലാർക്ക് മുതൽ സ്കെയിൽ ഓഫ് പേ ഒരു സ്റ്റേജ് ഉയർത്തി നൽകിയപ്പോൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ മാത്രം സ്കെയിൽ ഓഫ് പേ ഉയർത്തിയില്ല. അത് വൈകിയാണെങ്കിലും പരിഹരിക്കുവാൻ നടപടി സ്വീകരിക്കുക.

(2011 ഫെബ്രുവരി 26 ന് ധന വകുപ്പ് 

പുറപ്പെടുവിച്ച GO(P)85/2011/fin  എന്ന ഒൻപതാം ശമ്പളപരിഷ്കാരണത്തിൽ Ld ക്ലാർക്ക്, typist മുതലായ തസ്തികകളുടെ യോഗ്യത ഉയർത്തുവാൻ ശുപാർശയുണ്ടാകും എന്നതിനാൽ ആ തസ്തിക മുതൽ ബേസിക് പേ ഒരു സ്റ്റേജ് ഉയർത്തിക്കൊടുത്തപ്പോൾ ഉത്തരവ്   തിയതിമുതൽ   യോഗ്യത പ്രാബല്യത്തിൽ വന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സ്കെയിൽ ഉയർത്തിയില്ല  )

No comments:

Post a Comment

ഓഫീസ് നടപടി ക്രമങ്ങൾ

Translate

Blog Archive

Popular Posts