റേഷ്യോ പ്രൊമോഷൻ എന്നാൽ മറ്റു പ്രൊമോഷൻ ഇല്ലാത്ത വിഭാഗങ്ങൾക്ക് നൽകുന്ന ഒരു പ്രത്യേക അനുകൂല്യമാണെങ്കിലും റേഷ്യോ പ്രൊമോഷൻ ലഭിച്ചാലും അത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അനുഭവേദ്യം ആകുന്നില്ല. എന്നാൽ ക്ലാർക്ക്, ടൈപ്പിസ്റ്, ഡ്രൈവർ, മറ്റു ടെക്നിക്കൽ വിഭാഗങ്ങൾക്ക് പ്രയോജനകരവും ആകുന്നു. ഇതിനു പ്രധാനമായും കാരണമാകുന്നത് ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങൾക്ക് പ്രമോഷൻ ഇല്ല എന്നതാണ്.
ഒരു ക്ലർക്കിനെ സംബന്ധിച്ച് പഴയ scale ആയ 19000-43600 ൽ നിന്നും എട്ടു വർഷത്തെ സേവനം പൂർത്തിയായി ആദ്യത്തെ സമയ ബന്ധിത ഹയർ ഗ്രേഡ് ലഭിക്കുമ്പോൾ അവരുടെ 8 വർഷത്തെ Tbhg സ്കെയിൽ ആയ 20000-45800 നു പകരമായി 25200-58000 മാണ് ലഭിക്കുന്നത്.
അതായത് അവരുടെ 8 വർഷത്തെ 20000 ത്തിൽ തുടങ്ങുന്ന സ്കെയിൽ ഉം തൊട്ടടുത്ത സ്റ്റേജിൽ ഉള്ള 22200 ൽ തുടങ്ങുന്ന സ്കെയിൽ ഉം മറികടന്നാണ് 25200 ൽ തുടങ്ങുന്ന സ്കെയിൽ ൽ എത്തുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ❓️
ക്ലാർക്ക് എന്ന തസ്തികയ്ക്ക് സീനിയർ ക്ലാർക്ക് എന്ന ഒരു പ്രൊമോഷൻ പോസ്റ്റ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഇങ്ങനെ ഉയർന്ന സ്കെയിൽ അവർക്ക് ലഭിക്കുവാൻ കാരണം.
എട്ടുവർഷത്തെ ഗ്രേഡ് ലഭിക്കുമ്പോൾ ലഭിക്കുന്ന തസ്തികയ്ക്ക് ഒരു പ്രൊമോഷൻ പോസ്റ്റ് ഉണ്ടെങ്കിൽ, പ്രൊമോഷൻ പോസ്റ്റിന്റെ ശമ്പള സ്കെയിൽ ടൈം ബൗണ്ട് ഹയർ ഗ്രേഡിന്റെ സ്കെയിലിനെക്കാൾ ഉയർന്നതാണെങ്കിൽ ആ തസ്തികയ്ക്ക് 8 വർഷം പൂർത്തിയാകുമ്പോൾ, പ്രൊമോഷൻ പോസ്റ്റിന്റെ ഉയർന്ന സ്കെയിൽ നൽകണം.
അങ്ങനെ വരുമ്പോൾ ക്ലർക്കിന് പ്രൊമോഷൻ പോസ്റ്റ് സൃഷ്ടിച്ചിട്ടുള്ളതിനാൽ ആ പ്രൊമോഷൻ പോസ്റ്റായ സീനിയർ ക്ലർക്കിന്റെ ശമ്പളം 25200-58000 ലഭിക്കുന്നു.
ഇവിടെ എല്ലാ തസ്തികകൾക്കും പ്രൊമോഷൻ പോസ്റ്റ് ഉള്ളതിനാൽ മെക്കാനിക്,typist, ട്രാക്ടർ ഡ്രൈവർ, വർക്ക് സുപ്രണ്ട് തുടങ്ങിഒട്ടു മിക്ക പോസ്റ്റുകൾക്കും ഇത്തരത്തിൽ ഉയർന്ന സ്കെയിൽ ലഭിക്കുമ്പോൾ പ്രൊമോഷൻ ഇല്ലാത്ത സർവീസായ LGS നു മാത്രം 16500 സ്കെയിലിൽ നിന്നും 17000 ൽ തുടങ്ങുന്ന സ്കെയിൽ മാത്രം fixation ലഭിക്കുന്നു.
*ഇത് തന്നെയാണ് റേഷ്യോ പ്രൊമോഷൻ വ്യവസ്ഥയിലും സംഭവിക്കുന്നത്.
ക്ലാസ്സ് 4 ന് 2:1 അനുപാതത്തിലാണ് റേഷ്യോ പ്രൊമോഷൻ അനുവദിച്ചിരിക്കുന്നത്.
അതായത് 300 ക്ലാസ്സ് 4 ജീവനക്കാർ ഒരു വകുപ്പിലുണ്ടെങ്കിൽ മൂന്നിലൊരാൾക്ക് റേഷ്യോ പ്രൊമോഷൻ പ്രകാരം ആദ്യത്തെ ഗ്രേഡ് അല്ലെങ്കിൽ പ്രൊമോഷൻ പോസ്റ്റ് കൊടുത്തിരിക്കണം.
ഉദാഹരണത്തിന് 300 പേരിൽ 200 പേർ എൻട്രി കേഡറിലും 100 പേർക്ക് 8 വർഷത്തെ സമയ ബന്ധിത ഹയർ ഗ്രേഡും.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ സംബന്ധിച്ച് ഇങ്ങനെ ഗ്രേഡ് പ്രൊമോഷൻ ലഭിക്കുന്ന ജീവനക്കാർക്ക് മറ്റൊരു പ്രൊമോഷൻ പോസ്റ്റ് സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അവർ സർവീസിൽ നിന്നും പിരിയുകയോ അല്ലെങ്കിൽ തസ്തിക മാറ്റം ലഭിച്ചു 17000-37500 സ്കെയിലിനു മുകളിൽ സ്കെയിൽ ഓഫ്പേ ഉള്ള ഒരു തസ്തികയിൽ നിയമനം ലഭിച്ചാൽ മാത്രമേ താഴെയുള്ള 200 പേരിൽ ആദ്യ മുൻഗണനക്കാരന് റേഷ്യോ പ്രൊമോഷൻ ലഭിക്കുകയുള്ളൂ.
അതായത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിലെ മൂന്നിൽ ഒരാൾക്ക് 2:1 പ്രകാരം റേഷ്യോ പ്രൊമോഷൻ ലഭിച്ചാൽ 😓ലഭിച്ചയാൾ സർവീസിൽ നിന്നും പിരിഞ്ഞാൽ മാത്രമേ മറ്റൊരാൾക്ക് പ്രസ്തുത റേഷ്യോ പ്രൊമോഷൻ ലഭിക്കൂ.
കാരണം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് യാതൊരു റെഗുലർ പ്രൊമോഷനും നിലവിൽ ഇല്ല.
മറിച്ചു ക്ലാർക്ക്മാർക്ക് റേഷ്യോ പ്രൊമോഷൻ 1:1 പ്രകാരം ഗ്രേഡ് ലഭിച്ചാൽ അവർക്ക് പ്രൊമോഷൻ പോസ്റ്റായ സീനിയർ ക്ലാർക്ക് ആകുകയും 25200-58000 സ്കെയിലും ലഭിക്കുന്നു. അവർ പ്രൊമോഷൻ ലഭിച്ചു HC,JS,SS,ACO /AA തസ്തികകളിൽ എത്തുന്ന ഓരോ പ്രൊമോഷനിലും ഓരോ ക്ലർക്കിന് മുൻഗണനപ്പട്ടികയിൽ നിന്നും റേഷ്യോ പ്രൊമോഷൻ ലഭിക്കുന്നു.
ഇങ്ങനെ എല്ലാ തസ്തികകളും സാമ്പത്തിക അനുകൂല്യങ്ങളും പ്രൊമോഷനും നെടുമ്പോൾ കേരളത്തിലെ സിവിൽ സർവീസിൽ യാതൊരു ആനുകൂല്യവും ലഭിക്കാതെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ പാർശ്വ വൽക്കരിക്കപ്പെട്ടിരിക്കുകയാണ്.
കുമ്മട്ടിപ്പാടത്തിലെ പാട്ട്പോലെ 😓 *അക്കാണും മാമലയൊന്നും നമ്മുടെതല്ലെൻ മകനേ*...
*ഇക്കായൽ കയവും കരയും ആരുടെയുമല്ലെൻ മകനേ*
😪😪😪😪😪😪😪
ഇവിടെയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് നാളിത് വരെ ഒന്നും ആരും നേടിത്തന്നിട്ടില്ല എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്.
❤️❤️❤️❤️
*CJViolet*
No comments:
Post a Comment