Thursday, 5 September 2019

A memmorandum to service organaizations from last grade servants of agriculture department.

ബഹുമാനപ്പെട്ട ................സംസ്ഥാന പ്രസിഡâv മുമ്പാകെ കാർഷിക വികസന കർഷക  ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലിചെയ്തു വരുന്ന ജീവനക്കാർ അങ്ങയുടെ സംഘടന മുഖേന സർക്കാരിലും പതിനൊന്നാമത് ശമ്പള പരിഷ്കരണ കമ്മീഷന് മുമ്പാകെയും സമർപ്പിക്കുന്നതിലേയ്ക്ക് തങ്ങളുടെ ആവിശ്യങ്ങൾ ഒരു നിവേദനമായി സമർപ്പിച്ചുകൊള്ളുന്നു .
1.PSC പരീക്ഷയെഴുതി ജോലിയിൽ പ്രവേശിക്കുന്ന ലാസ്റ്റ്ഗ്രേഡ്ജീവനക്കാരുടെ ബേസിക് പേ പെർമനെâv ലേബറിsâ ബേസിക് പേ യേക്കാൾ 2  ഇൻക്രെമെâv ഉയർത്തുക .
2.ഫാർമുകളിൽ ജോലിചെയ്യുന്ന വാച്ച്മാൻമാർ, ട്രാക്ടർ ക്ലീനർമാർ എന്നിവർക്ക് റിസ്ക് അലവൻസ് അനുവദിക്കുക.
3. ജില്ലകളിൽ ഉണ്ടാകുന്ന ക്ലാർക്കുമരുടെ മുഴുവൻ ഒഴിവുകളും കണക്കാക്കി ഒഴിവുകളുടെ 40% ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ബൈട്രാൻസ്ഫെർ പ്രൊമോഷൻ അനുവദിക്കുക.
നിലവിൽ 1/2014 എന്ന ഓർഡറിന് സ്പഷ്‌ടീകരണമായി വന്ന 21/2014 എന്ന ഓർഡറിൽ 7, 8 ഖണ്ഡികകളിൽ പറയുന്നത് നിയമാനുസൃതം ആശ്രിത നിയമങ്ങൾ, അന്തർ ജില്ല സ്ഥലം മാറ്റം, ഹെഡ് ക്വാർട്ടേഴ്‌സ് വേക്കൻസി മുതലായ നിയമനങ്ങൾക്ക് മാറ്റിവെച്ച ഒഴിവുകൾ ഒഴിവാക്കി ബാക്കി വരുന്ന ഒഴിവുകൾ PSC യെ അറിയിച്ചു അങ്ങനെ PSC മുഖാന്തരം നിയമിക്കപ്പെടുന്ന ഒൻപതാമത്തെ നിയമനത്തിന് ശേഷമാണ് ഒരു ബൈ ട്രാൻസ്ഫർ പ്രൊമോഷൻ നടക്കുന്നത്
2014 മുതൽ 2019 വരെ നടന്നിട്ടുള്ള ബൈ ട്രാൻസ്ഫർ നിയമനങ്ങൾ പരിശോധിച്ചാൽ അഞ്ചു വർഷങ്ങൾ കൊണ്ട് ഓരോ ജില്ലയിലും നാലിൽ താഴെ മാത്രമാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്
 4. മേൽ വിവരിച്ച സാഹചര്യത്തിൽ റെഗുലർ പ്രൊമോഷൻ ഉള്ള തസ്തികകളെ ബൈ ട്രാൻസ്ഫർ സീനിയോറിറ്റി ലിസ്റ്റിൽ നിന്നും ഒഴിവാക്കുക.
നിലവിൽ സീനിയോറിറ്റി ലിസ്റ്റിൽ പ്രവേശിച്ചു നിയമനം ലഭിച്ചിട്ടുള്ള ട്രാക്ടർഡ്രൈവർ, മെക്കാനിക്ക്, തുടങ്ങിയ തസ്തികകളിൽ ഉള്ള ജീവനക്കാർ റെഗുലർ പ്രൊമോഷൻ മുഖേന സീനിയർ മെക്കാനിക്, ഫോർമാൻ, സ്റ്റോർ ഇൻ ചാർജ് തുടങ്ങിയ തസ്തികകളിലേക്ക് ഉദ്യോഗ കയറ്റം നിയമ പ്രകാരം ലഭിക്കുന്നവർ ആണ്.
  പ്രമോഷൻ ഇല്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് നീതി ഉറപ്പാക്കുവാൻ റെഗുലർ പ്രൊമോഷൻ വഴി ഉയർന്ന തസ്തിക ലഭിക്കുന്നവരെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിലനിൽക്കുന്ന ബൈ ട്രാൻസ്ഫർ സീനിയോറിറ്റി ലിസ്റ്റിൽ നിന്നും ഒഴിവാക്കുക
5.  കൃഷിവകുപ്പിലെ വാച്ച്മാൻമാരുടെ ജോലി സമയം 8 മണിക്കൂർ ആയി നിജപ്പെടുത്തുക .
6.  ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ക്ലർക്കായി റെഗുലർ പ്രൊമോഷൻ അനുവദിക്കുക.
7. രണ്ടുകിലോമീറ്റർ ദൂരത്തിലധികം തപാൽ/ട്രഷറി ഡ്യൂട്ടിക്ക് പോകേണ്ടിവരുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സ്കൂട്ടർ പെട്രോൾ സഹിതം അനുവദിക്കുക.
8.  ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രൊമോഷൻ അനുപാതം 2 :1 :1 ആക്കി ഉയർത്തുക . റേഷ്യോ പ്രൊമോഷൻ ഡ്യൂ ആകുന്ന മുറയ്ക്ക് ലഭ്യമാക്കുക.
9.  കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ അഗ്രികൾച്ചർ അസിസ്റ്റâv ഡയറക്ടറുടെ ഓഫീസിലും ഓരോ ഓഫീസ് അറ്റââv തസ്തിക സൃഷ്ടിക്കുക.
10.  കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിയമനം ലഭിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്നു സീനിയോറിറ്റി അടിസ്ഥാനത്തിൽ  ഓഫീസ് അറ്റൻഡâv ആയി തസ്തിക മാറ്റം നിജപ്പെടുത്തുക.

കേരളത്തിൽ സംസ്ഥാന സർക്കാരിന് കീഴിൽ ജോലിചെയ്യുന്ന എല്ലാ തസ്തികകളിൽപ്പെട്ടിട്ടുള്ളവർക്കും റെഗുലർ പ്രൊമോഷൻ വഴി ഉദ്യോഗക്കയറ്റം ലഭിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് യാതൊരു റെഗുലർ പ്രൊമോഷനും ലഭിക്കുന്നില്ല .
കേരളത്തിൽ പബ്ലിക് സർവീസ് കമ്മീഷൻ  മുഖേന ലാസ്റ്റ് ഗ്രേഡ് സെർവൻâvസ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടം നേടി ജോലിക്കു പ്രവേശിക്കുന്ന യുവാക്കൾ ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞ യുവാക്കളാണ് എന്നുള്ളത്കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ നാലര ശതമാനം കൂടി10.67 ശതമാനത്തിലെത്തിനിൽക്കുന്ന കാരണത്താലാണ്. അഭ്യസ്തവിദ്യരായ ലാസ്റ്റ് ഗ്രേഡ്  ജീവനക്കാർക്ക് കാർഷിക വികസന കർഷകക്ഷേമ  വകുപ്പിൽ പ്രൊമോഷൻ സാധ്യതകളൊന്നും ഇല്ല എന്ന കാരണത്താൽ മറ്റുതസ്തികകൾക്കു നല്കിവരുന്നതുപോലെ റെഗുലർ പ്രൊമോഷൻ വഴി ക്ലർക്കായുള്ള നിയമനം നൽകുകയും എല്ലാ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും ജീവിത നിലവാരവും ക്ഷേമവും ഉറപ്പാക്കേണ്ടതും സമൂഹത്തിന്റെയും  സർക്കാരിsâയും കടമയാണ് എന്ന ബോദ്ധ്യത്താൽ   അങ്ങയുടെ സംഘടനയുടെ മുമ്പാകെ മേൽ വിവരിച്ചിട്ടുള്ള 10 ആവിശ്യങ്ങൾ പരിഹാരം ഉണ്ടാക്കി നൽകും എന്ന വിശ്വാസത്തിൽ ഞങ്ങൾ ഈ നിവേദനം ഒപ്പിട്ടു സമർപ്പിക്കുന്നു.

1 comment:

ഓഫീസ് നടപടി ക്രമങ്ങൾ

Translate

Blog Archive

Popular Posts